പിന്നിൽ നിന്നും വന്നയാൾ തൊട്ടടുത്തെത്തി. രാജേഷാണെങ്കിൽ ഭയത്തിന്റെ അങ്ങേയറ്റം എത്തി. അയാൾ തളർന്ന് വീഴാൻ തുടങ്ങി. പക്ഷേ പിന്നിൽ നിന്നും രണ്ട് കൈകൾ അയാളെ താങ്ങിപ്പിടിച്ചു. ബോധം മറയുന്നതിനിടയിൽ പരിചിതമായ രണ്ട് മുഖങ്ങൾ അയാൾ കണ്ടു. പിന്നെ ഓർമ്മ വരുമ്പോൾ ആശുപത്രിയിലാണ്.
ഇതാണ് രാജേഷ് പോലീസിന് നൽകിയ മൊഴി. രാജേഷിന്റെ മാതാപിതാക്കളുടെ മൊഴിയിൽ കഥ മറ്റൊന്നായിരുന്നു.
രാത്രി ഉറക്കത്തിനിടയിൽ ആരോ കരയുന്ന ശബ്ദം . ആദ്യം ശബ്ദം കേട്ടത് ഗിരീശനായിരുന്നു. അയാൾ ഭാര്യയെ വിളിച്ചുണർത്തി. അവർ പുറത്തിറങ്ങാൻ നോക്കിയപ്പോൾ വാതിൽ ആരോ പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നു. മുറിക്ക് പുറത്ത് നിന്ന് കേൾക്കുന്ന കരച്ചിൽ രാജേഷിന്റെ ശബ്ദം ആണെന്ന് മനസ്സിലാക്കിയ അവർ വാതിൽ തുറക്കാൻ ആവുന്നത്ര ശ്രമിച്ചു. പുറച്ച് കഴിഞ്ഞപ്പോൾ വാതിലിന്റെ കുറ്റി തനിയെ തുറന്നു . അവർ പുറത്തിറങ്ങി നോക്കുമ്പോൾ രാജേഷ് സ്വന്തം മുറിയുടെ വാതിലിൽ മുട്ടുന്നു. അവർ ഓടി അടുത്തെത്തിയപ്പോഴേക്കും അവൻ കുഴഞ്ഞ് വീഴാൻ തുടങ്ങി. പക്ഷേ വീഴും മുമ്പ് ഗിരീശൻ അവനെ താങ്ങിപ്പിടിച്ചു. രാജേഷിന്റെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഇത് എന്തൊരു കുരുക്കാണ് ദൈവമേ ... അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന C.l സുരേഷ് കുമാറും സംഘവും ഈ കഥകൾ കേട്ട് അമ്പരന്ന് നിന്നു . രാജേഷിന്റെ മൊഴി പ്രകാരം അയാൾ തട്ടിയത് മാതാപിതാക്കളുടെ മുറിയുടെ വാതിൽ. എന്നാൽ ഗിരീശന്റെയും ഭാര്യയുടെയും മൊഴിയിൽ രാജേഷിന്റെ മുറിയുടെ വാതിൽക്കലാണ് അവൻ നിന്നിരുന്നത്. രാജേഷ് പിന്നിൽ നിന്നും ആരോ വരുന്നതായി തോന്നി എന്ന് പറഞ്ഞത് ഗിരീശനും ഭാര്യയും ഓടി വന്നതാണ്. മുറികൾ മാറിയത് ചിലപ്പോൾ രാജേഷിന്റെ മതിഭ്രമം ആവാം. പക്ഷേ രാജേഷിന്റെ മുറി ആര് അകത്ത് നിന്നും പൂട്ടി.
ഇത് വളരെ ലളിതമായ ഒരു കേസാണ് പക്ഷേ ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നതുമാണ്. കുരുക്കിന്റെ ഒരറ്റം അഴിക്കാനായാൽ ഭാക്കിയെല്ലാം തനിയെ അഴിഞ്ഞ് വരും. പക്ഷേ എവിടെ തുടങ്ങണം .... അതാണ് പ്രശ്നം. രണ്ട് വഴികൾ മുന്നിലുണ്ട്. ഒന്ന് ഇതിന്റെയെല്ലാം പുറകിൽ ഒരു അമാനുഷിക ശക്തിയാണ് എന്ന് കരുതാം. അല്ലെങ്കിൽ ഇതെല്ലാം ആരോ അതിസമർത്ഥമായി പ്ലാൻ ചെയ്തതാണ് . പോലീസിന് രണ്ടാമത്തെ വഴി പോയേ മതിയാവൂ.
അന്വേഷണവും തെളിവെടുപ്പുമായി രണ്ട് ദിവസം പോയി. രാജേഷിന്റെ വീടും കൂട്ടത്തിൽ പരിശോദിച്ചു എങ്കിലും ഒരു തുമ്പും കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോൾ C. I സുരേഷ് കുമാറിന്റെ മനസ്സിൽ ഒരു ആശയം മിന്നി . അങ്ങനെ പോലീസ് വീണ്ടും രാജേഷിന്റെ വീട്ടിലെത്തി. അന്ന് അകത്ത് നിന്നും പൂട്ടിക്കിടന്നിരുന്ന രാജേഷിന്റെ മുറിയുടെ വാതിൽ പിന്നെങ്ങനെയാണ് തുറന്നത്. C.l സുരഷ് ഗിരീശനോട് തിരക്കി.
അത് കോണി ചാരിവെച്ച് കയറി മുറിയുടെ ചുമരിന് മുകൾ ഭാഗത്തിനും മേൽക്കൂരക്കും ഇടയിലെ വിടവിലൂടെ തലയിട്ട് നോക്കി ഒരു വടി കൊണ്ട് ലോക്ക് തള്ളിത്തുറന്നു . ഭാഗ്യത്തിന് വാതിലിന്റെ മുകളിലെ കുറ്റിയാണ് ഇട്ടിരുന്നത്. അതും കുറ്റി മടക്കി വെച്ചിരുന്നില്ല (വാതിലിന് മുകളിലും താഴെയും വെക്കുന്ന തരം ചെറിയ ലോക്ക് ) .
സുരേഷ് കുമാർ മുറിയുടെ അകവും പുറവും വിശദമായി പരിശോദിച്ചതിന് ശേഷം രാജേഷിന്റെ അടുത്തെത്തി.
എന്താ നടന്നത്... സത്യം സത്യമായി പറയണം . സുരേഷ് കുമാർ രാജേഷിനെ തറപ്പിച്ച് നോക്കി. രാജേഷ് പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിച്ചു. അത് പറയുന്നതിനിടയിൽ അയാളുടെ തൊണ്ടയിടറി. രാജേഷിന്റെ കണ്ണുകളിൽ ഭയം പടരുന്നത് സുരേഷ് കുമാർ കണ്ടു. പക്ഷേ അത് പ്രേത ഭയം ആയിരുന്നില്ല. മറ്റെന്തിനെയോ രാജേഷ് പേടിക്കുന്നു. എന്തായും ഇവിടെ വെച്ച് വെറുതെ ചോദിച്ചാൽ ഒന്നും കിട്ടില്ല.
അങ്ങനെ അന്ന് വൈകിട്ട് ജയന്തിയെ കണ്ട നാലു പേരും സ്റ്റേഷനിലേക്ക് വിളിക്കപ്പെട്ടു. ഇന്നത്തോടെ എല്ലാ ദൂരൂഹതകൾക്കും ഉത്തരമുണ്ടാകും എന്ന് സുരേഷ് കുമാർ പറഞ്ഞത് ചില രാഷ്ട്രീയ നേതാക്കൾ വഴി നാട്ടിൽ പാട്ടായതോടെ നാട്ടുകാർ മുഴുവൻ സ്റ്റേഷന് മുന്നിൽ തടിച്ച് കൂടി .
അങ്ങനെ ഒരു പ്രേത കഥയായി ഒരിക്കലും തെളിയിക്കപ്പെടാതെ പോകുമായിരുന്ന ഒരേ സമയം ലളിതവും സങ്കീർണവുമായ ആ കേസ് അങ്ങനെ അവസാനിച്ചു. സുരേഷ് കുമാർ മുമ്പ് പറഞ്ഞത് പോലെ കുരുക്കിന്റെ ഒരറ്റം അഴിക്കാനായതോടെ ഭാക്കിയെല്ലാം തനിയെ അഴിഞ്ഞ് വന്നു.
അതെന്താണെന്നറിയാൻ ദയവായിഅടുത്ത ഭാഗം വരെ കാത്തിരിക്കുക.
(തുടരും )

അഭിപ്രായങ്ങള്‍