വിക്കിസ് തുമ്പസ് എന്ന ഇംഗ്ലീഷ് പേപ്പർ മാസികയിൽ ഏഴ് വർഷം മുൻപ് ഒരു ന്യൂസ് വന്നിരുന്നു. 2022 ൽ ഭൂമിയിൽ പല മാറ്റങ്ങളും സംഭവിക്കും എന്ന്.ചന്ദ്രൻ ഭൂമിയോടു കൂടുതൽ അടുത്ത് വരും, മനുഷ്യർ മൃഗങ്ങളോ സോംബികളോ ആവും, മരിച്ചവർ ശവക്കുഴികളിൽ നിന്നും പുറത്തു വരും, മൃഗങ്ങൾ രാത്രികാലങ്ങളിൽ അസ്വസ്ഥരായി പരക്കം പായുകയും ഒച്ച വെക്കുകയും ചെയ്യും, അങ്ങിനെ അബദ്ധജടിലമായ ഭാവനകൾ കുത്തിനിറച്ചാണ് ആ ന്യൂസ് ഉണ്ടാക്കിയിരുന്നത്. പക്ഷെ അത് ഇന്റർനെറ്റ് വഴി പ്രചരിച്ചതോടെ ലോകത്തു പല പ്രദേശങ്ങളിലും പ്രത്യേകിച്ച് യൂറോപ്പിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കി. ജനങ്ങൾ പാനിക് ആവുകയും പലരും മെന്റലി തളർന്നു പോകുകയും ഉണ്ടായി. തുടർന്ന് ഗവണ്മെന്റുകൾ ചേർന്ന് ആ പേപ്പർ മാഗസിൻ കിട്ടാവുന്നത്ര പുസ്തകങ്ങൾ ശേഖരിച്ചു നശിപ്പിക്കുകയും ഇൻറർനെറ്റിൽ ഇന്നും അതുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും നീക്കുകയും ചെയ്തു. വിക്കിസ് തുമ്പസും ബാൻ ചെയ്തു. ക്രിത്യം രണ്ടു മാസം കഴിഞ്ഞപ്പോൾ മാഗസിൻ കമ്പനി ഉടമ ആയ സർ ആദം നിക്ക് ബൽഗോട് മരണപ്പെട്ടു. ആ മരണം പോലും വാർത്ത ആവാതിരിക്കാൻ അധികാരികൾ ശ്രദ്ധിച്ചു. അതിനും മുൻപ് ഇതേ മാഗസിന്റെ മുൻലക്കത്തിൽ 2019 ൽ ഒരു മഹാവിപത്ത് സംഭവിക്കും എന്ന് ഒരു ചെറിയ കോളം ന്യൂസ് വന്നിരുന്നു. 2019, 20 ൽ കോവിഡ് വന്നപ്പോൾ ഈ ലേഖനത്തെ പറ്റി ചില ഓൺലൈൻ മാധ്യമങ്ങളിൽ ന്യൂസ് വന്നിരുന്നു. ഉടൻ തന്നെ ആ ന്യൂസുകളും പിൻവലിക്കപ്പെട്ടു. മൂന്നുനാലു വർഷം മുൻപ് ഈ ന്യൂസ് ആസ്പദമാക്കി ഒരു ഹോളിവുഡ് സിനിമ വന്നിരുന്നു. റിട്ടേൺ ഓഫ് ഡെഡ് എന്നോ ഡെഡ് അലിവ് എന്നോ മറ്റോ ആണ് പേര്.
ഇനിയാണ് യഥാർത്ഥ വിഷയത്തിലേക്ക് കടക്കാൻ പോകുന്നത്. പ്രാചീന ഈജിപ്ഷ്യൻ വിശ്വാസങ്ങൾ പരിശോധിച്ചാൽ അതിൽ അനുബിസ് എന്ന പേര് കാണാം. ഈജിപ്ഷ്യൻ വിശ്വാസപ്രകാരം മരണത്തിന്റെ ദേവൻ ആണ് അനുബിസ്. 1970 കളിൽ ജോൺസ് ഫൂരി എന്ന ഒരു അമേരിക്കൻ യുവാവ് താൻ അനുബിസിന്റെ അവതാരം ആണെന്ന് അവകാശപ്പെട്ടു മുന്നോട്ടു വന്നിരുന്നു. ചില കേസുകളുമായി ബന്ധപ്പെട്ടു അന്ന് ആ യുവാവിനെ യൂറിപ്പിലേക്ക് നാടുകടത്തി. അദ്ദേഹം പിന്നീട് യൂറോപ്യൻ പൗരത്വം സ്വീകരിച്ചു പേരുമാറ്റി ആദം നിക്ക് ബാലഗോട്ട് എന്നാക്കി മാറ്റി. തുടർന്ന് വിക്കിസ് തുമ്പസ് എന്ന പേരിൽ ഒരു മഞ്ഞപത്രം തുടങ്ങുകയും ചെയ്തു. പിന്നീട് അത് മാഗസിൻ ആക്കി മാറ്റി. നിക്കിന്റെ മൃതദേഹം ശവക്കുഴിയിൽ നിന്നും കാണാതായി എന്നും വാർത്തകൾ ഉണ്ട്.
2019 കോവിഡ് വന്നതോടെ വിക്കിസ് മാഗസിൻ വീണ്ടും ചർച്ച ആയി. എൽഹാം മേക് എന്ന ഒരു ചരിത്രപണ്ഡിതൻ ഈ വിഷയത്തിൽ പഠനം നടത്തി. 2021 ഡിസംബറിൽ ലോകത്തെ ഞെട്ടിക്കുന്ന പല കാര്യങ്ങളും താൻ കണ്ടെത്തി എന്നും അത് ഏഴു ദിവസത്തിനുള്ളിൽ ലോകത്തിനു മുൻപിൽ അവതരിപ്പിക്കും എന്നും അദ്ദേഹം പ്രഖ്യാപിച്ചു. പക്ഷെ അത് പറഞ്ഞ അന്ന് രാത്രി എൽഹാം കൊല്ലപ്പെട്ടു. മൃതദേഹം ചെന്നായ്ക്കൾ കടിച്ചു കീറിയ നിലയിൽ ആയിരുന്നു എന്ന് പറയപ്പെടുന്നു.
ഇതേ പോലെ തന്നൊരു മറ്റൊരു നോൺ ഫേമസ് മാഗസിനിൽ മറ്റൊരു വാർത്ത വന്നിരുന്നു. ഭൂമിയിലെ ചില പ്രധാന ഭാഗങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ഒരു ട്രയാങ്കിൾ നിലനിക്കുന്നുണ്ട് എന്ന വിചിത്രമായ ഒരു വാദഗതി ആയിരുന്നു അത്. ഈ ട്രയാങ്കിൾ നിരന്തരം മാറിക്കൊണ്ടിരിക്കും. ചില പ്രത്യേക സ്ഥലങ്ങൾ ഇതിന്റെ പരിധിയിൽ വരുമ്പോൾ അവിടെ പ്രശ്ങ്ങളും ദുരന്തങ്ങളും സംഭവിക്കും. ഈ ട്രയാങ്കിൾ സ്റ്റോറി വലിയ ചർച്ചാവിഷയം ആവുകയും പലരും ഇതിനു പുറകെ ഗവേഷണവുമായി പുറപ്പെടുകയും ചെയ്തു. പലരും ഈ ട്രയാങ്കിളിന്റെ സഞ്ചാരപഥം നിർണയിച്ചു. അതിൽ മൂന്നെണ്ണം വെച്ച് ഇപ്പോൾ ഈ ട്രയാങ്കിൾ നിൽക്കുന്നത് ഒരു കോർണർ ഇന്ത്യ ശ്രീലങ്ക പ്രദേശങ്ങളയിലും ഒരു കോർണർ ഉക്രൈൻ പോളണ്ട് റൊമാനിയ പ്രദേശങ്ങളിലും ആണ്. മൂന്നാമത്തെ കോർണർ എവിടെ ആണെന്ന് വ്യക്തമായ തെളിവുകൾ ഇല്ല.റഷ്യ, ബ്രസീൽ, ആഫ്രിക്ക തുടങ്ങി പല സ്ഥലങ്ങൾ സാധ്യത ഉള്ളതായി പറയപ്പെടുന്നു. വേറെ രണ്ടു പേരുടെ നിരീക്ഷണത്തിൽ പറയുന്നത് ഈ ട്രയാങ്കിളിന് ഭൂമിയുമായി ബന്ധമില്ല എന്നാണ്. അതായത് ഇത് ഭൂമിയെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല നിൽക്കുന്നത് എന്ന്. അവരുടെ വാദപ്രകാരം ഇപ്പോൾ ഈ ട്രയാങ്കിൾ ലംബമായാണ് നിൽക്കുന്നത് എന്നും അതിന്റെ രണ്ടു മൂലകൾ ഇൻഡോ ലങ്കൻ പ്രദേശവും റൊമാനിയൻ പോളണ്ട് പ്രവിശ്യകളോ ഉക്രൈനോ ആവാം എന്നും ആണ്. മൂന്നാമത്തെ മൂല നിൽക്കുന്നത് ബഹിരാകാശത്തെ ശൂന്യതയിൽ ആവാം എന്നും ഇവർ വാദിക്കുന്നു. ഈ കോർണറിൽ വരുന്ന പ്രപഞ്ച വസ്തുക്കൾ ഭൂമിയിലേക്ക് വലിച്ചെടുക്കപെടാം എന്ന് ചിലർ അഭിപ്രായപ്പെടുന്നു. അതായത് ഈ മൂലയിൽ വരുന്ന ബൗമേതര ശിലകൾ, കൃത്രിമ ഉപഗ്രഹങ്ങൾ, അതെ പോലെ ചന്ദ്രൻ ഈ മൂലയിൽ വരും എന്നത് കൊണ്ട് ഇത് ചന്ദ്രനെ ഭൂമി ആകർഷിക്കുകയും ചന്ദ്രൻ ഭൂമിയോടു കൂടുതൽ അടുക്കക്കുകയും ചെയ്യാം എന്നും പറയപ്പെടുന്നു. ജൂലൈ ആഗസ്ത് മാസങ്ങളിൽ ഇത് ഭൂമിയിൽ പ്രത്യേച്ചും ഇന്ത്യൻ സമീപ പ്രദേശങ്ങളിൽ വേലിയേറ്റമോ സുനാമിയോ കനത്ത മഴയോ ഉണ്ടാക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ഈ ട്രയാങ്കിൾ നിൽക്കുന്ന മേഖലകളിൽ വിക്കിസ് തുമ്പസിൽ പറഞ്ഞ പോലെ ഉള്ള പ്രശ്ങ്ങൾ സംഭവിക്കാം എന്ന അഭിപ്രായമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. പ്രത്യേകിച്ചും ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ, അതെ പോലെ ശ്രീലങ്ക പാകിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോൾ നില നിൽക്കുന്ന അനിശ്ചിതാവസ്ഥയും ചൈനയിലെ കോവിഡ് വർധനയും ഇതിനോട് ബന്ധപെടുത്തിയും തിയറികൾ വരുന്നുണ്ട്. ഇന്ത്യയിൽ പല പ്രദേശങ്ങളിലും സമീപകാലത്തു രാത്രി ആകാശത്തു ചില തീഗോളങ്ങൾ കണ്ടിരുന്നു. അതെ പോലെ പല സ്ഥലങ്ങളിലും വളർത്തു മൃഗങ്ങൾ ആക്രമിക്കപ്പെട്ടു. മനുഷ്യർ മൃഗസ്വഭാവത്തിൽ മറ്റുള്ളവരെ കൊല്ലുന്നതും നമ്മൾ കാണുന്നുണ്ട്. സോമ്പി ഡ്രഗുകൾ വ്യാപകമാകുന്നതായി വാർത്തകൾ വന്നതും ഈ അടുത്ത കാലത്താണ്. ഈ മരുന്നുകൾ ഉപയോഗിച്ച് സോംബിയെ പോലെ പെരുമാറിയ ചിലരുടെ വിഡിയോകളും വന്നിരുന്നു. റൊമാനിയ ഈ ട്രയാങ്കിളിൽ വന്നത് കൊണ്ട് പഴയ ഡ്രാക്കുളയെ ഇതുമായി ബന്ധപ്പെടുത്തിയും കഥകൾ പ്രചരിക്കുന്നുണ്ട്.
ഇനി പറയുന്നത് എന്റെ നേരിട്ടുള്ള അനുഭവമാണ്. എന്റെ ജോലിയുടെ ഭാഗമായി ഇന്ത്യയിലെ പല സ്ഥലങ്ങളിലും യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ മാസം മുതൽ ഞാൻ ഏഴു സ്ഥലങ്ങളിൽ മാറി താമസിച്ചു , ഇവിടെ എല്ലാം രാത്രികാലങ്ങളിൽ നായ്ക്കളും മറ്റു മൃഗങ്ങളും രാത്രിയിൽ ഉറക്കെ കുരക്കുകയും ഓരി ഇടുകയും ഒച്ച വെക്കുകയും ചെയ്യുന്നത് കേട്ടു. മാത്രമല്ല നായകളും മറ്റു വളർത്തുമൃഗങ്ങളും പക്ഷികളും ചങ്ങലയും കയറും പൊട്ടിച്ചും കൂടു തകർത്തും ഓടിപോകുന്നതും വ്യാപമായി. ചുറ്റുപാടും ശ്രദ്ധിച്ചാൽ നിങ്ങൾക്കും ഇത് മനസിലാക്കാം. വിക്കിസ് തുമ്പസിൽ പറഞ്ഞ കാര്യങ്ങൾ സംഭവിക്കുകയാണോ. എന്നാൽ അനുബിസിന്റെ ശാപ വാക്കുകൾ സത്യമാവുകയാണ് എന്ന് പറയേണ്ടി വരും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ