The 7th Room
ഭാഗം : 5
രഞ്ചു നിവിന്റെ കഴുത്തിൽ കടിക്കാനാഞ്ഞു. പക്ഷേ പെട്ടെന്ന് ഷോക്കടിച്ച പോലെ അവൻ തെറിച്ചു വീണു. അവിടെ നിന്നും പിടഞ്ഞെഴുന്നേറ്റിരുന്ന് അവൻ ലെനിനെ നോക്കി. ലെനിൻ വേഗം കഴുത്തിലെ രക്ഷയെടുത്ത് ഷർട്ടിന് പുറത്തേക്കിട്ടു. നിവിൻ അന്ധാളിച്ച് നിൽക്കുകയായിരുന്നു.
ലെനിന്റെ കഴുത്തിലെ രക്ഷ കണ്ട രഞ്ചു ക്രൂരമായി അലറിക്കൊണ്ട് മുകളിലേക്ക് ചാടി . അവൻ .ഫാനിൽ പിടിച്ച് തൂങ്ങി സീലിംഗിൽ കയറി ഒരു പല്ലിയെ പോലെ അവരുടെ തലക്ക് മുകളിലൂടെ ഓടി വെന്റിലേറ്ററിൽ കൂടി പുറത്ത് കടന്നു. ലെനിനും നിവിനും ഓടി പുറത്തിറങ്ങുമ്പോൾ രഞ്ചു ആ കെട്ടിടത്തിന് മുകളിൽ കയറി എങ്ങോ പാഞ്ഞ് പോയിരുന്നു.
ലെനിൻ വേഗം ഫോണെടുത്ത് ഋഷിയെ വിളിച്ചു.
എത്രയും വേഗം നിങ്ങൾ അവിടെ നിന്ന് രക്ഷപ്പെടണം. ഇനി അവിടെ നിൽക്കുന്നത് അപകടമാണ്. ഋഷി പറഞ്ഞു.
ഋഷി പറഞ്ഞതനുസരിച്ച് അവർ അത്യാവശ്യ സാധനങ്ങളെടുത്ത് പുറത്തിറങ്ങി ജംഗ്ഷനിലെത്തി. അപ്പോഴേക്കും ഋഷിയും ആദിത്യനും അവിടെ എത്തിയിരുന്നു. അവർ നേരെ ഹോട്ടലിലേക്ക് പോയി.
പിന്നെ കാര്യങ്ങളെല്ലാം വേഗത്തിലായി. അവർ വിവരങ്ങൾ പോലീസിലറിയിച്ചു . പല പോലീസ് ഉദ്യോഗസ്ഥന്മാരും ഋഷിയുടെയും ലെനിന്റെയും പരിചയക്കാരായിരുന്നു. അങ്ങനെ അവ പോലീസിനെ കൂട്ടി ക്ലിന്റിന്റെ വീട്ടിലെത്തി.
നേരം സന്ധ്യയായിരുന്നു. അവർ C വില്ലയിൽ എത്തുമ്പോൾ അവിടെ മെഴ്സി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ ഒന്നുമറിയാത്ത പോലെ പെരുമാറി. പോലീസുകാരും ഋഷിയും അകത്ത് കയറി പരിശോദന നടത്തി. പക്ഷേ അവിടെ സംശയിക്കത്തകതായി ഒന്നും കാണാനായില്ല. അതിനിടയിൽ മെഴ്സി കരച്ചിലും തുടങ്ങിയതോടെ പോലീസ് ആശയക്കുഴപ്പത്തിലായി.
അവസാനം അവർ തിരച്ചിൽ നിർത്തി പുറത്തിറങ്ങി. ഋഷി നിരാശനായി ലെനിന്റെയും നിവിന്റെയും അടുത്തെത്തി.
എടോ ... വാ പോകാം അയാൾ ആദിത്യനോട് വണ്ടിയെടുക്കാൻ ആംഗ്യം കാണിച്ചു.
സർ ... പെട്ടെന്ന് നിവിൻ വിളിച്ചു. അത് കേട്ട് ഋഷി തിരിഞ്ഞ് നോക്കി.
സെവൻത്ത് റൂം.... നിവൻ പറഞ്ഞത് കേട്ട് ഋഷിയുടെ മുഖം വിടർന്നു. അയാൾ പെട്ടെന്ന് അകത്തേക്ക് ഓടി . അത് കണ്ട് പോലീസുകാര്യം പിറകെ ഓടി . ഋഷി കോണിപ്പടിയുടെ അടുത്തെത്തിയതും മെഴ്സി ഓടി വന്ന് അയാളെ തടഞ്ഞു. ആ സമയം അവളുടെ മുഖം വികൃതമായും കണ്ണുകൾ ചുവന്നും ഇരുന്നിരുന്നു. ഋഷി ഒഴികെ ഭാക്കിയുള്ളവർ അവളുടെ രൂപം കണ്ട് പേടിച്ച് പിന്നിലേക്ക് മാറി.
മെഴ്സി അവരെ നോക്കി അലറി . അവളുടെ കടവായിൽ നീണ്ടു നിന്ന കോമ്പല്ലുകളിൽ നിന്ന് ഉമിനീർ ഇറ്റുവീണു. അവളൊരു ചെന്നായയെ പോലെ അലറിക്കൊണ്ട് ഋഷിക്ക് നേരെ കുതിച്ചു. അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഒരു നിമിഷം ഋഷി ഒന്ന് പകച്ചു.
മെഴ്സി ഋഷിയുടെ ശരീരത്തിൽ തൊടും മുമ്പേ പെട്ടെന്ന് ഒരു അടിയേറ്റ് അവൾ തെറിച്ച് വീണു. അത് ആദിത്യനായിരുന്നു. അയാളുടെ കയ്യിൽ വിശിഷ്ട ലോഹക്കൂട്ടിൽ നിർമ്മിച്ച നക്ഷത്രചിഹ്നം പതിപ്പിച്ച ഒരു വടി ഉണ്ടായിരുന്നു.
മെഴ്സി വീണിടത്ത് നിന്ന് ചാടി എഴുന്നേൽക്കാൻ ഭാവിച്ചു. അതിന് മുമ്പേ ഋഷി ആദിത്യന്റെ കയ്യിലെ വടി പിടിച്ച് വാങ്ങി മെഴ്സിയുടെ നെഞ്ചിലമർത്തി. ലോഹനക്ഷത്രം ശരീരത്തിൽ സ്പർശിച്ചതോടെ മെഴ്സിയുടെ ശരീരം ചുട്ടുപഴുത്ത് പൊള്ളി അടരാൻ തുടങ്ങി. അവൾ വടി തട്ടിത്തെറിപ്പിക്കാനും കുതറി മാറാനും കുറെ ശ്രമിച്ചു നോക്കി. അവസാനം അവളുടെ ശരീരം പൂർണ്ണമായും കത്തിയമർന്നു. ഋഷി നെറ്റിയിലെ വിയർപ്പ് തുടച്ചു കൊണ്ട് ആദിത്യന് നന്ദി പറഞ്ഞു. ആദിത്യന് പിറകെ ഓടി വന്ന നിവിനും ലെനിനും പോലീസും ഇതെല്ലാം കണ്ട് അന്ധാളിച്ച് നിൽക്കുകയായിരുന്നു. പോലീസുകാരോട് മുകളിലേക്ക് പോകാം എന്ന് ആംഗ്യം കാണിച്ചു കൊണ്ട് ഋഷി മുകളിലേക്ക് കയറി. അയാൾക്കൊപ്പം ആദിത്യനും ലെനിനും നിവിനും നടന്നു പിറകെ പോലീസും.
അവർ കോണിപ്പടി കയറി മുകളിലെത്തി. ഋഷി അവിടെ പരിശോദിച്ചപ്പോൾ മറ്റൊരു രഹസ്യവാതിൽ കണ്ടു. അത് തുറന്നതും എല്ലാവരും അതിശയപ്പെട്ടു. അത് ഒരു രഹസ്യ വഴി ആയിരുന്നു. താഴേക്ക് പോകുന്ന വീതി കുറഞ്ഞ കുത്തനെയുള്ള ഗോവണി . അവർ ശ്രദ്ധിച്ച് പടികളിറങ്ങി താഴെയെത്തി.
ചോരയുടെ മണം തളം കെട്ടി നിൽക്കുന്ന ആ മുറിയിൽ പിക്കാസും തൂമ്പയും കത്തിയും കുറെ പണിയായുധങ്ങളും അത് പോലെ സർജിക്കൽ നൈഫും ഗ്ലൗസും എല്ലാം ഉണ്ടായിരുന്നു. പെട്ടെന്നാണ് നിവിൻ അത് കണ്ടത്. മുറിയുടെ ഒരു ഭാഗത്ത് കുറെ ബാസ്ക്കറ്റുകൾ ഇരിക്കുന്നു.
ഇതാണ് ഞാൻ ക്ലിന്റിന്റെയും മേഴ്സിയുടെയും കയ്യിൽ കണ്ട ബാസ്ക്കറ്റുകൾ .. നിവിൻ അങ്ങോട്ട് ചൂണ്ടി ഉറക്കെ പറഞ്ഞു.
എല്ലാവരും അത് കേട്ട് അങ്ങോട്ട് നോക്കി. ഋഷി ആദിത്യനെക്കൊണ്ട് ബാസ്കറ്റുകൾ എടുത്ത് മേശപ്പുറത്ത് വെപ്പിച്ചു. അത് ഒരു തരം കണ്ടെയ്നറുകൾ ആയിരുന്നു. ആകെ ഏഴ് ബാസ്കറ്റുകളിൽ നാലെണ്ണം കാലി ആയിരുന്നു. ഭാക്കി മൂന്നെണ്ണം ടൈറ്റായി ലോക്ക് ചെയ്തിരുന്നു. ആദിത്യനും ഋഷിയും ചേർന്ന് കണ്ടെയ്നറുകൾ തുറന്നു .
കണ്ടെയ്നറുകൾ തുറന്നതും ആ കാഴ്ച കണ്ട് എല്ലാവരും ഞെട്ടിപ്പോയി. അതിൽ ഇളം പച്ചനിറമുള്ള ദ്രാവകത്തിൽ സൂക്ഷിച്ചിരിക്കുന്ന മനുഷ്യ ഹൃദയങ്ങൾ.
ഇത് എന്തോ തരം പ്രിസർവേറ്റീവ് ലിക്വിഡ് ആണ്. ഋഷി അത് സൂക്ഷിച്ച് നോക്കിക്കൊണ്ട് പറഞ്ഞു. അയാൾ അടുത്ത് നിന്ന ലെനിനെയും നിവിനേയും നോക്കി നെടുവീർപ്പിട്ടു കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
'മൂന്ന് ഹൃദയങ്ങൾ, ലിഷ ചാക്കോ പിന്നെ ജെറിയും ടിറ്റോയും '
നിവിൻ അത് കേട്ട് അമ്പരന്നു. പക്ഷേ ലെനിൻ അത് മുമ്പേ പ്രതീക്ഷിച്ചിരുന്നു.
C വില്ല സീൽ ചെയ്ത് പോലീസ് കാവൽ ഏർപ്പെടുത്തി. ഋഷിയുടെ നിർദ്ദേശപ്രകാരം നക്ഷത്ര രക്ഷകൾ കാവൽ നിന്ന പോലീസുകാർ കൈയ്യിൽ സൂക്ഷിച്ചു.
അന്ന് രാത്രി ഹോട്ടൽ മുറിയിൽ ഋഷിയും മറ്റുള്ളവരും ചർച്ചയിൽ ആയിരുന്നു.
ക്ലിന്റ് ഇനി C വില്ലയിലേക്ക് വരാൻ സാദ്ധ്യതയില്ല ,അയാളുടെ അടിമകളും. ഋഷി പറഞ്ഞത് കേട്ട് ലെനിൻ ആകാംഷയോടെ ചോദിച്ചു.
പിന്നെ അവരെവിടെയായിരിക്കും?
ക്ലിന്റ് അതി ബുദ്ധിമാനാണ്. ഇത്തരമൊരു സാഹചര്യം വന്നാൽ രക്ഷപ്പെട്ട് ഒളിച്ചിരിക്കാനുള്ള മറ്റൊരു സങ്കേതം അയാൾ മുമ്പേ കണ്ടെത്തിയിരിക്കും. അത് പോലെ മൃതദേഹങ്ങൾ ഒളിപ്പിക്കാനും പറ്റിയ ഒരു രഹസ്യ സ്ഥലം ഉണ്ടാവും. അത് നമ്മൾ കണ്ടെത്തണം.
സർ , രഞ്ചു .... നിവിൻ വിഷമത്തോടെ ചോദിച്ചു.
നിവിൻ ... രഞ്ചുവിനെ നമുക്ക് ഇനി തിരിച്ച് കിട്ടില്ല. അവൻ ഇപ്പോൾ രക്ഷസ്സിന്റെ അടിമയാണ്. അത് നീ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കണം.
കുറച്ച് നേരം എല്ലാവരും മൗനമായിരുന്നു. പെട്ടെന്ന് ഋഷി തലയുയർത്തി ലെനിനെ നോക്കി.
ലെനിൻ ... ഈ നാട്ടിലെ അധികം ആൾപ്പാർപ്പില്ലാത്ത ഒഴിഞ്ഞ സ്ഥലങ്ങളുടെയുംഒറ്റപ്പെട്ട വീടുകളുടെയും ഒരു ലിസ്റ്റ് സംഘടിപ്പിക്കാൻ താങ്കൾ വിചാരിച്ചാൽ കഴിയില്ലേ.
ലെനിൻ ഒന്ന് ചിന്തിച്ച ശേഷം സമ്മതഭാവത്തിൽ തല കുലുക്കി. അയാൾ വേഗം മാറി നിന്ന് ഫോണെടുത്ത് ആരെയൊക്കെയോ വിളിച്ചു. അൽപ സമയത്തിന് ശേഷം തിരികെ വന്നിരുന്നു.
നാളെ രാവിലെ തന്നെ ലിസ്റ്റ് റെഡിയാക്കാം സർ.
അന്ന് രാത്രി ആ നാടു മുഴുവൻ പോലീസ് നിരീക്ഷണത്തിലായിരുന്നു. അകലെ ഒരു കെട്ടിടത്തിന് മുകളിലെ . ഉയർന്ന മൊബൈൽ ടവറിന് മുകളിൽ നിന്ന് ക്ലിന്റ് അത് കണ്ട് പല്ലു ഞെരിച്ചു മുരണ്ടു.
പിറ്റേന്ന് രാവിലെ എട്ട് മണിയോടെ എല്ലാവരും റെഡി ആയി. അവർ ഭക്ഷണം കഴിച്ച് വീണ്ടും റൂമിലെത്തി. ഒമ്പത് മണി ആയപ്പോൾ ലെനിന്റെ ഫോൺ ബെല്ലടിച്ചു. ഒഴിഞ്ഞ സ്ഥലങ്ങളെ പറ്റി അന്വേഷിച്ചു വിളിക്കുന്നവരായിരുന്നു അത്. ലെനിൻ പറഞ്ഞത് നിവിനും ആദിത്യനും ചേർന്ന് പേപ്പറിൽ പകർത്തി. ഏതാണ്ട് ഉച്ചക്ക് മുമ്പേ എല്ലാ സ്ഥലങ്ങളെ പറ്റിയും ഉള്ള വിവരങ്ങൾ അവർ കളക്റ്റ് ചെയ്തു. അടുത്തത് അന്വേഷണമാണ്. ആദിത്യൻ ജീപ്പ് എടുത്ത് ഹോട്ടലിന്റെ എൻട്രൻസിലെത്തി. മറ്റുള്ളവർ അതിൽ കയറി. അവർ ഗേറ്റിന് പുറത്തിറങ്ങുമ്പോൾ അവിടെ അവരെക്കാത്ത് സി ഐ മഹേഷും സംഘവും നിന്നിരുന്നു. അവരും ഋഷിയെയും സംഘത്തെയും പിൻതുടർന്നു.
ലിസ്റ്റ് പ്രകാരമുള്ള സ്ഥലങ്ങളെല്ലാം അവർ പരിശോദിച്ചു. പക്ഷേ അവിടെയെങ്ങും ക്ലിന്റിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. ലിസ്റ്റിലെ അവസാന സ്ഥലവും പരിശോദിച്ച് അവർ നിരാശയോടെ മടങ്ങാൻ തുടങ്ങി.
പെട്ടെന്നാണ് ലെനിന്റെ ഫോൺ ബെല്ലടിച്ചത്. അയാൾ ഫോണെടുത്തു.
സർ ... ഒരു മിനുട്ട് . ജീപ്പിൽ കയറി തിരിച്ച് പോകാനൊരുങ്ങിയ സി .ഐ മഹേഷിനെ ലെനിൻ വിളിച്ചു തടഞ്ഞു നിർത്തി. അയാൾ സംസാരിച്ച ശേഷം സന്തോഷത്തോടെ ഫോൺ കട്ട് ചെയ്തു.
നമ്മളവനെ കണ്ടെത്തിയെന്ന് തോന്നുന്നു സർ. ലെനിൻ ഋഷിയെ നോക്കി തുടർന്നു.
നമ്മടെ പാർട്ടിടെ മണ്ഡലം പ്രസിഡന്റിന്റെ അനിയനാണ് വിളിച്ചത്. അവന്റെ ഒരു ഫ്രണ്ടിന്റെ വീടിനടുത്ത് ഒരു ഒറ്റപ്പെട്ട തുരുത്ത് പോലെ നിൽക്കുന്ന സ്ഥലമുണ്ട്. അവിടെ ഒരു ഉപേക്ഷിക്കപ്പെട്ട പള്ളിയുണ്ട്. ഇന്നലെ രാത്രി അവിടെ നിന്ന് മിന്നായം പോലെ എന്തോ വെളിച്ചം കണ്ടതായി അവന്റെ ഫ്രണ്ട് ഇപ്പൊ തന്നെ പറഞ്ഞെന്ന്.
അത് കേട്ടതോടെ എല്ലാവരുടെ മുഖത്ത് നിരാശ മാറി പ്രതീക്ഷയുടെ വെട്ടം വീണു. അവർ ഉടൻ തന്നെ അങ്ങോട്ട് പുറപ്പെട്ടു.
സുരക്ഷിതമായ അകലത്തിൽ വണ്ടി നിർത്തിയശേഷം അവർ ബൈനോക്കുലറിലൂടെ ആ കെട്ടിടം വീക്ഷിച്ചു. അതിൽ അവർ ക്ലിന്റിനെയും മറ്റുള്ളവരെയും കണ്ടു.
ഇനിയെന്താ പരിപാടി ? C l മഹേഷ് ഋഷിയോടായി ചോദിച്ചു.
(തുടരും )

അഭിപ്രായങ്ങള്‍