The 7th Room ഭാഗം : 8 അവർ അവിടെയുള്ള മുറികളിലെല്ലാം പരിശോദിച്ചു. അവിടെ ഒരു മുറിയിൽ ഒരു മേശയും ഡെസ്കും ഉണ്ടായിരുന്നു. മേശയിൽ ചില ശസ്ത്രക്രിയാ ഉപകരണങ്ങൾ ചിതറിക്കിടന്നിരുന്നു. ഡെസ്കിലും ചുവരിലും ചോര വീണ പാടുകൾ. ഈ മുറിയിൽ വെച്ചാണ് ക്ലിന്റ് ഇരകളുടെ ഹൃദയം തുരന്നെടുത്തത്.. ഋഷി പറഞ്ഞു. അവർ എല്ലായിടത്തും നോക്കിയെങ്കിലും പക്ഷേ ക്ലിന്റ് അവിടെ ഉണ്ടായിരുന്നില്ല. അവർ ചോദ്യഭാവത്തിൽ തമ്മിൽ തമ്മിൽ നോക്കി. അങ്ങനെ അവർ പള്ളിയുടെ പിറകിലെത്തിയപ്പോൾ അകലെ സെമിത്തേരിയിൽ ഒരു നേരിയ വെളിച്ചം കണ്ടു. ക്ലിന്റ് അവിടെയുണ്ടാവും എന്ന് കരുതി അവർ ശ്രദ്ധാപൂർവ്വം അങ്ങോട്ട് നീങ്ങി. കാലങ്ങൾക്ക് മുമ്പ് ഉപേക്ഷിക്കപ്പെട്ട ആ സെമിത്തേരിയിൽ ഒരു ഭാഗത്തായി അടുപ്പിച്ച് ദീർഘചതുരാകൃതിയിൽ മൂന്ന് സ്ഥലത്ത് മണ്ണ് ഇളകിക്കിടക്കുന്നുണ്ടായിരുന്നു. ഹൃദയമെടുത്ത ശേഷം ലിഷ യെയും ജെറിയെയും ടിറ്റോയേയും കുഴിച്ച് മൂടിയത് അവിടെയാണ്. സെമിത്തേരിയിൽ ചെറിയ പള്ളി പോലെ തോന്നുന്ന ഒരു കെട്ടിടം ഉണ്ടായിരുന്നു. അതിനകത്താണ് വെളിച്ചം കാണുന്നത്. അവർ പതിയെ അകത്ത് കയറി. അവിടെയും ശൂന്യമായിരുന്നു. പക്ഷേ അവിടെ തൊട്ടു മുൻപ് വരെ ആരോ ഉണ്ടായിരുന്നതിന്റെ ലക്ഷണം ഉണ്ടാ...
ഈ ബ്ലോഗ് തിരയൂ
Wonderland Book Club Kerala
വ്യത്യസ്തമായ മലയാളം കഥകളും കവിതകളും ഇവിടെ വായിക്കാം.


